above post ad local

“വയനാട്ടിൽ വിനോദസഞ്ചരികൾക്ക് ഭക്ഷ്യവിഷബാധ 6 പേർ നിരീക്ഷണത്തിൽ”

കമ്പളക്കാട്: കോഴിക്കോട് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി. തിരുവനന്തപുരം ആറ്റിങ്ങല്‍ കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 18 പേരില്‍ ആറു പേര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇവര്‍ ഭക്ഷണം കഴിച്ചത് കമ്പളക്കാടിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണെന്ന് പറയുന്നു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പളക്കാടുള്ള സ്വകാര്യ ഹോട്ടലില്‍ പരിശോധനക്കെത്തി. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍. മേപ്പാടിയിലുള്ള ഒരു ഹോട്ടലില്‍ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.