above post ad local

“താരമായി വയനാട്ടുകാരൻ ; സന്തോഷ്‌ ട്രോഫിയിൽ നിർണ്ണായക ഗോൾ നേടി സഫ്നാദ് ”

മേപ്പാടി: സന്തോഷ് ട്രോഫി ഫൈനലിൽ വെസ്റ്റ് ബംഗാളിനെതിരെ നിർണ്ണായക ഗോൾ നേടിയത് വയനാട്ടുകാരനായ സഫ്നാദ്. ഒരു ഗോളിന് പിന്നിട്ടു നിന്നിരുന്ന എക്സ്ട്രാ ടൈമിൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കവെയാണ് സഫ്നാദിന്റെ കിടിലൻ ഹെഡ്ഡറിലൂടെ കേരളം ഗോൾ മടക്കിയത്. പിന്നീട് പെനാൽറ്റിയിൽ 5-4 നാണ് കേരളം വിജയിച്ചത്. മേപ്പാടി നെല്ലിമുണ്ട മാൻകുന്നിലെ നജ്മുദ്ദീന്റെയും ഖദീജ യുടെയും മകനാണ് സഫ്നാദ്. നോവ അരപ്പറ്റയുടെ പരിശീലന കളരിയിൽ നിന്നാണ് സഫ്നാദ് സന്തോഷ് ട്രോഫിയിലേക്ക് ചേക്കേറിയത്. പിതാവ് നൽകിയ പിന്തുണയിൽ പന്ത് തട്ടി മുന്നേറിയ സഫ്നാദിലെ കളിമികവ് രാകി മൂർച്ച കൂട്ടിയെടുത്തത് നോവ അരപ്പറ്റയുടെ പരിശീലകനായിരുന്ന നിലവിൽ ഗോകുലം കേരളയുടെ ഗോൾകീപ്പർ പരിശീലകനായ ഫൈസൽ ബാപ്പുവാണ്.മേപ്പാടി ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെ പഠിച്ച സഫ്നാദ് നിലവിൽ എംഇഎസ് വളാഞ്ചേരിയിൽ ഒന്നാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. രാകിമിനുക്കിയെടുത്ത താരത്തിന്റെ അക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയെടുത്തത് കേരള യുനൈറ്റഡ് എഫ്.സിയുടെ പരിശീലകരായ യൂസുഫ്, ഷഹീൻ എന്നിവരാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.