
ഈസ്റ്റർ ദിനത്തിൽ പ്രേക്ഷകർക്ക് സമ്മാനമായി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് ഗോവിന്ദാണ്.വിവേക് രഞ്ജിത് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് എം വർമയും സംഗീത സംവിധാനം രാഹുൽ രാജുമാണ്. ഹ്യൂമറും റൊമാൻസും ഫാമിലിയും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ചിത്രം പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയായിരിക്കുമെന്ന് ‘താര’ത്തിന്റെ അന്നൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നു.
- Advertisement -
Comments are closed.