അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. അഹമ്മദാബാദിലാണ് വൈകിട്ട് 7.30 ന് മത്സരം. അഹമ്മദാബാദിൽ ഈ സീസണിൽ നടക്കുന്ന ആദ്യ ഐപിഎൽ മത്സരമാണിത്.
തുടർ തോൽവികളെ തുടർന്ന് പട്ടികയിൽ ഏറ്റവും അവസാനമാണ് കൊൽക്കത്ത. ബാറ്റിംഗാണ് കൊൽക്കത്തയ്ക്ക് തലവേദന. ഓയിന്‍ മോര്‍ഗനും ദിനേശ് കാര്ത്തിക്കുമടക്കമുള്ളവര് ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ബൗളിംഗ് വിഭാഗം പിന്നെയും മെച്ചമാണ്. അതേസമയം ഒടുവിലെ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തോൽപിച്ചാണ് പഞ്ചാബ് എത്തുന്നത്. എന്നാല്‍ സ്ഥിരതയുള്ള പ്രകടനം ഇല്ലാത്തത് സീസണിൽ ടീമിന് തിരിച്ചടിയാവുന്നു.
- Advertisement -
Comments are closed.