above post ad local

ഓസ്ക്കർ ജേതാക്കളെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, പ്രഖ്യാപനം തിങ്കളാഴ്ച പുലർച്ചെ

ലോസ് ആഞ്ജലീസ്: കോവിഡ് മഹാമാരി ശോഭ കെടുത്തിയെങ്കിലും തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രിൽ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അഞ്ചര മണി മുതലാണ് അവാർഡ് പ്രഖ്യാപന ചടങ്ങ്.

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും ചേർന്നാണ് ഇക്കഴിഞ്ഞ മാർച്ച് പതിനഞ്ചിന് നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചത്. അവസാന ലിസ്റ്റിൽ ഇന്ത്യൻ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക് എൻട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തിൽ തന്നെ തള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗർ എന്ന ചിത്രം അഡാപ്റ്റഡ് സ്ക്രീൻപ്ലേ വിഭാഗത്തിൽ മത്സരിക്കാനുള്ളത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. രാമിൻ ബഹ്റാമി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക ചോപ്രയും ആദർശ് ഗൗരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ബെഹ്റാമിയുടേത് തന്നെയാണ് തിരക്കഥ.

ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്ലാൻഡ്, പ്രൊമിസിങ് യങ് വുമൺ, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത്.

റിയാസ് അഹമ്മദ്, ചാഡ്വിക് ബോസ്മാൻ, ആന്തണി ഹോപ്കിൻസ്, ഗാരി ഓൾഡ്മാൻ, സ്റ്റീവൻ യ്യൂൻ എന്നിവർ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, ഫ്രാൻസിസ് മക്ഡോർമാൻഡ്, കരി മള്ളിഗൻ എന്നിവർ മികച്ച നടിക്കുമുള്ള പുരസകാരങ്ങൾക്കുവേണ്ടി രംഗത്തുണ്ട്.

അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.oscars.orgയിലും ഔദ്യോഗിക യൂട്യൂബ്ചാനലിലും അവാർഡ് പ്രഖ്യാപനം തത്സമയം കാണാം. ഇന്ത്യയിലെ സംപ്രേഷാവകാശം സ്റ്റാറിനാണ്. ഹോട്സ്റ്റാറിലും കാണാം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.