above post ad local

ആത്മവിശ്വാസത്തിൽ കെെവീശിയ അഴക്; മഞ്ജുവിനെ വിസ്മയിപ്പിച്ച് ഈ മുത്തശ്ശി

മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്.

വെള്ളനിറത്തിലുള്ള ഷർട്ടും ബ്ലാക്ക് സ്കേർട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ പുതിയ ഹെയർ സ്റ്റൈൽ. ഈ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ച്ചതോടെ ഒട്ടനവധിയാളുകളാണ് കമന്റുകളുമായി രംഗത്ത് വന്നത്.

മഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ച മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മഞ്ജുവിനെ അനുകരിച്ച് വസ്ത്രം ധരിച്ച് കൈ വീശി നിൽക്കുന്ന ഒരു മുത്തശ്ശിയുടെ ചിത്രമാണിത്. ഇതിനേക്കാൾ വലിയ പുരസ്കാരം എനിക്ക് ലഭിക്കാനുണ്ട്. ലക്ഷ്മിയാന്റിയ്ക്ക് എന്റെ സ്നേഹം- മഞ്ജു കുറിച്ചു.

മഞ്ജുവിനേക്കാൾ ആത്മവിശ്വാസം ഈ മുഖത്ത് കാണാമെന്ന് ആരാധകർ കുറിക്കുന്നു. ‘നിങ്ങളുടെ സ്റ്റൈൽ മറ്റുള്ളവരെ ഇത്രയും സന്തോഷം കൊടുത്തെങ്കിൽ… നിങ്ങൾ ഈ ജീവിതത്തിൽ വിജയം കൈവരിച്ചു… മായാത്ത ചിരിയുമായി ഇനിയും ഒരുപാട് മുന്നോട്ടു പോകു’, ഇങ്ങനെ പോകുന്നു കമന്റുകൾ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.