above post ad local

ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു-മഞ്ജു വാര്യര്‍

ഞ്ജു വാര്യർ സണ്ണി വെയ്ൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചതുർമുഖം എന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഈ നീക്കം. ടെക്നോ-ഹൊറർ സിനിമ എന്ന ഖ്യാതിയോടെയാണ് ചതുർമുഖം റിലീസ് ചെയ്തത്. ഏപ്രിൽ 8 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മഞ്ജു തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്.

മഞ്ജു വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരേ,

ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.

നവാഗതരായ രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസുമൊത്ത് ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പുണ്യാളൻ അഗർബത്തീസ്, സു…സു…സുധി വൽമീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ആമേൻ, ഡബിൾ ബാരൽ, നയൻ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.