
സംവിധായകനും നടനുമായ ലാലും മകന് ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന ‘ടി സുനാമി’ മാര്‍ച്ച് 26 മുതല്‍ നീസ്ട്രീമില് എത്തുന്നു. ഡ്രൈവിംഗ് ലൈസന്‍സിന്റെ മഹാവിജയത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടി സുനാമി’. ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് നിർവഹിക്കുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 11 ന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് പുരോഹിതനാകാൻ ഗോവയിലെ സെമിനാരിയിലേക്ക് പോകുന്ന ബോബി എന്ന യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ഈ സിനിമയുടെ ഇതിവൃത്തം. ചിരിക്കാനുള്ള ഏറെ നുറുങ്ങുകൾ പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്ന ചിത്രം ചിരിയുടെ സുനാമി തന്നെ സൃഷ്ടിക്കുന്നു.
ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, മുകേഷ്, ഇന്നസെന്റ്, സുരേഷ്കൃഷ്ണ, ആരാധന ആൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈൻ.
- Advertisement -
Comments are closed.