above post ad local

അതീവസുന്ദരിയായി എസ്ഥേർ അനിൽ വീണ്ടും; വൈറലായി ഫോട്ടോഷൂട്ട്

മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

 

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം 2വാണ് അവസാനമായി പ്രേക്ഷകരിലേക്കെത്തിയ എസ്ഥേർ അഭിനയിച്ച ചിത്രം.

 

നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള എസ്ഥേർ സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ടും പ്രേക്ഷകമനം കവരാറുണ്ട്. ഇപ്പോൾ താരം ആരാധകഹൃദയം കവർന്നിരിക്കുന്നത് മറ്റൊരു തകർപ്പൻ ഫോട്ടോഷൂട്ടിലൂടെയാണ്. ജീസ് ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിസ്റ്റ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.