above post ad local

ഇത് ഓണപ്പൂവാണോ? അഗ്നിനാളങ്ങൾ പോലെ ആളിപടർന്ന ഇതളുകളുള്ള സുന്ദര പുഷ്പം

ഈ പുഷ്പത്തെ നിങ്ങൾക്കറിയാമോ? അഗ്നിനാളങ്ങൾ പോലെ ആളിപടർന്ന ഇതളുകളുള്ള സുന്ദരപുഷ്പം. ഇതാണ് തമിഴ്നാടിന്റെയും സിബ ബ്വേയുടെയും ദേശീയ പുഷ്പമായ ‘മേന്തോന്നി’. ഫ്ലേയിം ലില്ലി, കിത്തോന്നി, പറയൻ ചെടി എന്നും ഇത് അറിയപ്പെടുന്നു. ഗ്ലോറിയോ സൂപ്പർബ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.


ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിലെ കാട്ടുപ്രദേശങ്ങളിലും അപൂർവമായി നാട്ടുപ്രദേശങ്ങളിലും ആരാലും തിരിച്ചറിയപ്പെടാതെ ഇത് വിരിയുന്നു. ഈ ഒരു മാസത്തിൽ വിരിയുന്നതുകൊണ്ടുതന്നെ ആവണം ഇതൊരു ഓണപൂവാണെന്നാണ്എല്ലാവരുടെയും വിശ്വാസം. എന്നാൽ ഇതൊരു ഓണപൂവല്ല. വളരെ പ്രത്യേകതകളും ഔഷധ മൂല്യങ്ങളും നിറഞ്ഞ അപൂർവായിനം ചെടിയാണ്‌. ഈ ഒരു പൂവും ഓണത്തെ വിളിച്ചോതികൊണ്ടുതന്നെയാണ് വരവ്. എന്നാൽ ഈ പൂവ് ഓണപൂക്കളുടെ കൂട്ടത്തിൽ ഇല്ലെന്ന് മാത്രം. ഓണപൂവെന്ന് പറയുമ്പോൾ തുമ്പ, ചെക്കി, ചെട്ടി അങ്ങിനെ നിരന്നു കിടക്കുന്നു.


ഈ പൂവ് വിരിയുമ്പോൾ മഞ്ഞ നിറത്തിലും ശേഷം കടുംചുവപ്പ്, ഓറഞ്ച് ചുവപ്പ് നിറങ്ങളിൽ ദളങ്ങൾ മാറുകയും ചെയ്യുന്നു. രൂപത്തിന്റെയും നിറത്തിന്റെയും പ്രത്യേകത കൊണ്ടും ആവാം ഈ സുന്ദരി പൂവിന് ‘ചെകുത്താൻപൂ ‘വെന്നും ഒരു ചീത്തപ്പേരുണ്ട്.
വെറുകളിലും കുറ്റിച്ചെടികളിലും പടർന്നുകയറുന്ന ഈ ചെടിയുടെ മൂലകാണ്ഡത്തിന് കലപ്പയുടെ ആകൃതിയാണ്. വളരെ ഔഷധയോഗ്യമായ ഒരു ചെടി കൂടെയാണ് കിത്തോന്നി. ഇതിന്റെ മൂലകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്.ഗർഭാ ശയത്തെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനായി ഈ ചെടി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നെന്ന്‌ പറയപ്പെടുന്നു. ഇത് അധികമായാൽ ഛർദി, അതിസാരം, ഉദരവേദന ഹൃദയസ്തംബനം ഇവ ഉണ്ടാകും. പാമ്പ് വിഷത്തിലും ഔഷധമായി ഈ ചെടി ഉപയോഗിക്കുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.