above post ad local

‘എന്റെ പുതിയ പ്രണയം കണ്ടെത്തിയിരിക്കുന്നു’; ചിത്രം പങ്കുവെച്ച് അന്ന രാജൻ !!! ഫോട്ടോസ്

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ.ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് നേഴ്സായി പ്രവർത്തിച്ചിരുന്നു.പേര് അന്ന എന്നാണെങ്കിലും ലിച്ചി എന്നാണ് താരത്തിന്റെ വിളിപ്പേര്. ആ പേരിലാണ് കൂടുതൽ അറിയപ്പെടുന്നതും.

നായികയായി വന്ന ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരാണത്. അന്ന സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

‘എന്റെ പുതിയ പ്രണയം കണ്ടെത്തിയിരിക്കുന്നു ‘എന്ന ക്യാപ്ഷനോട് കൂടി രാത്രി നടത്തിയ ബൈക്ക് റൈഡിന്റെ ഫോട്ടോസാണ് നടി പങ്ക് വെച്ചിരിക്കുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോഷിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ ഭാര്യയായി അന്ന അഭിനയിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.