above post ad local

അപർണ്ണ ബാലമുരളി തകർത്തു..! താൻ അഭിനയിച്ച സൂരരൈ പോട്രുലെ ഗാനം ആലപിച്ച് അപർണ്ണ..

തന്റെ ആദ്യ ചലചിത്രം മുതലേ ഏറെ ശ്രെദ്ധ നേടാറുള്ള മലയാള നടിയാണ് അപർണ ബാലമുരളി. നടി അഭിനയത്തിൽ മാത്രമല്ല ഗായിക രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് എന്ന് മലയാളികൾക്ക് അറിയാവുന്നതാണ്. അപർണയുടെ ഒട്ടുമിക്ക സിനിമകളും പ്രണയമായി ബന്ധപ്പെട്ടിട്ടുള്ള കഥകളാണ്. അഭിനയിച്ച കഥാപാത്രങ്ങൾ ഏറെ പ്രേശക്തിയുള്ളതാണ്.

ആസിഫ് അലി നായകനായി എത്തിയ സൺ‌ഡേ ഹോളിഡേ എന്ന ചലചിത്രത്തിലൂടെ മലയാളികൾ അപർണയെ ശ്രെദ്ധിക്കാൻ തുടങ്ങിയത്. നായിക അരങേറിയ സൺ‌ഡേ ഹോളിഡേ പിന്നീട് ഹിറ്റായി മാറുകയായിരുന്നു. ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തിൽ എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചതിന് നല്ല അഭിപ്രായങ്ങളായിരുന്നു തേടിയെത്തിയത്.

എന്നാൽ കേരളത്തിൽ മാത്രമല്ല അങ്ങ് തമിഴ്നാട്ടിൽ വരെ പോയി പ്രേഷകരെ കൈയിലെടുക്കാൻ അപർണയ്ക്ക് സാധിച്ചു. തമിഴിലെ സൂപ്പർ താരമായ സൂര്യയുടെ നായികയായി സ്‌ക്രീനിൽ എത്തിയ സൂരരായ് പൊട്രൂവിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. സൂര്യയുടെ കൂടെ ഇങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തിലും പോലും ചിന്തിച്ചിട്ടില്ല എന്ന് അപർണ പല മാധ്യമങ്ങളോടും, അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിൽ സാധാരണ വേഷത്തിലാണ് നടിയെ മിക്കപ്പോഴും ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഒരുപിടി നല്ല ഫോട്ടോസ് ഇതിനോടകം വൈറലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ഗാനം ആലപിക്കുന്ന വീഡിയോയാണ്. സാരീയിൽ പാട്ട് പാടുന്ന അപർണയെ കണ്ട് നിരവധി ഭംഗിയായിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തുന്നത്. ഇതിനുമുമ്പും അപർന്ന പാട്ട് പാടുന്ന വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ കൈമാറിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.