above post ad local

ആശുപത്രിയിൽ നിന്നും നല്ല വാർത്തയാണ് പുറത്തുവരുന്നത്: ക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്

0

കോപ്പൻഹേഗൻ: യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തതായി റിപ്പോർട്ട്.

ഗ്രൗണ്ടിൽ കുഴഞ്ഞുവീണ താരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും നല്ല വാർത്തയാണ് പുറത്തുവരുന്നത്. എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.

ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം റദ്ദാക്കിയിരുന്നു.

മത്സരം 40 മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങൾ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. തുടർന്ന് എറിക്സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.