above post ad local

യൂറോയില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം എറിക്‌സണ്‍ കുഴഞ്ഞുവീണു; മത്സരം റദ്ദാക്കി

0

കോപന്‍ഹേഗന്‍: യൂറോയില്‍ ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് സംഭവം. ഇതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഗ്രൗണ്ടിലേക്ക് ഓടിയടുത്ത മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ വച്ചുതന്നെ താരത്തെ പരിചരിക്കുകയായിരുന്നു.

സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിനിന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നാലെ 15 മിനിറ്റുകള്‍ക്ക് ശേഷം സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. സഹതാരങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ മത്സരം റദ്ദാക്കിയതായി അറിയിച്ചു. വീഡിയോ കാണാം.

താരം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെയന്ന പ്രാര്‍ത്ഥനയിലാണ് ഫുട്‌ബോള്‍ ലോകം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.