above post ad local

അഞ്ഞൂറിനായി ശ്രമിച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല; ഏകദിനത്തില്‍ റെക്കോഡ് സ്‌കോറുമായി ഇംഗ്ലണ്ട്

ആംസ്‌റ്റെല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്‌സിനെതിരേ ആംസ്‌റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ടീം അടിച്ചുകൂട്ടിയത് 498 റണ്‍സ്. കൈയെത്തും ദൂരത്താണ് ഏകദിനത്തില്‍ ആദ്യമായി 500 റണ്‍സടിക്കുന്ന ടീമെന്ന റെക്കോഡ് ഇംഗ്ലണ്ടിന് നഷ്ടമായത്.

2018 ജൂണ്‍ 19-ന് നോട്ടിങ്ങാമില്‍ ഓസ്‌ട്രേലിയക്കെതിരേ ആറു വിക്കറ്റിന് 481 റണ്‍സ് നേടിയ തങ്ങളുടെ തന്നെ റെക്കോഡാണ് ഇംഗ്ലണ്ട് ഈ മത്സരത്തോടെ പഴങ്കഥയാക്കിയത്.

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിട്ട നെതര്‍ലന്‍ഡ്‌സ് ഫീല്‍ഡര്‍മാര്‍ക്ക് പന്ത് പെറുക്കാനേ നേരിമുണ്ടായിരുന്നുള്ളൂ. 93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട്, 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാന്‍, വെറും 70 പന്തില്‍ നിന്ന് 162 റണ്‍സടിച്ച ജോസ് ബട്ട്‌ലര്‍, 22 പന്തില്‍ നിന്ന് 66 റണ്‍സടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.