above post ad local

ഐപിഎൽ രണ്ടാം പൂരം ഇന്നുമുതൽ; തുടക്കം മുംബൈ-ചെന്നൈ ക്ലാസിക് പോരാട്ടം

ദുബായ്: ഐപിഎൽ ക്രിക്കറ്റിലെ ശേഷിച്ച മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി ഏഴരയ്ക്ക് മുംബൈ ഇന്ത്യൻസ്–ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തോടെയാണ് രണ്ടാംഭാ​ഗത്തിന് തുടക്കം കുറിക്കുന്നത്. നിലവിലെ ജേതാക്കളാണ് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. ധോനിയുടെ ചെന്നൈ മൂന്ന് വട്ടം കിരീടം ചൂടിയവരാണ്.

ഇന്ത്യയിൽ നടന്ന ആദ്യഘട്ടത്തിൽ മികച്ചഫോമിലായിരുന്ന ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ഡൽഹി ക്യാപിറ്റൽസാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. മുംബൈ ഇന്ത്യൻസ് നാലാമതാണ്. പോയിന്റുപട്ടികയിൽ നിലവിൽ മൂന്നാമതാണ് വിരാട് കൊഹ് ലിയുടെ ആർസിബി. മൂന്ന് സിക്സറുകൾ നേടിയാൽ രോഹിത് ശർമയ്ക്ക് ട്വന്റി–20യിൽ 400 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാകാം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.