above post ad local

തിരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി ഹൈജാക്ക് ചെയ്തു; ആരോപണങ്ങളുമായി ശിവസേന

മുംബൈ: തിരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി. ഹൈജാക്ക് ചെയ്തെന്ന ആരോപണവുമായി ശിവസേനയുടെ മുഖപത്രം സാമ്ന. സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുളള അവിശുദ്ധ ബന്ധത്തെ കുറിച്ചുളള ആരോപണങ്ങൾ ശിവസേന ഉന്നയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപുസ്തകത്തിൽ നിന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചതുപോലെ പക്ഷപാതരഹിതമായിക്കണം എന്ന ഉടമ്പടിയുളള പേജ് മോദി സർക്കാർ കീറിക്കളഞ്ഞുവെന്നും ശിവസേന വിമർശിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുളള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് അസമിൽ ബിജെപിയുടെ സ്ഥാനാർഥിയുടെ വാഹനത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കണ്ടെത്തിയ സംഭവം പരാമർശിച്ചുകൊണ്ട് ശിവസേന ആരോപിച്ചു. ബോഡോലാൻഡ് പീപ്പിൾസ് പാർട്ടിക്കെതിരായി ആരോപണങ്ങൾ ഉന്നയിച്ച ഹിമാന്ത് ബിശ്വ ശർമയയും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. ഹിമാന്തയെ ആദ്യം 48 മണിക്കൂർ നേരത്തേക്ക് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് അത് 24 മണിക്കൂറായി ചുരക്കിയിരുന്നു. ‘ഇത് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങി ചെയ്തതാണ്. രാജ്യത്തെ ജനാധിപത്യത്തെ ഇത്തരം പ്രവൃത്തികൾ ദുഷിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോഴുളള ഏജൻസികളെ രാഷ്ട്രീയ മണ്ണിലേക്ക് വലിച്ചിഴയ്ക്കരുത്.’ മുഖപ്രസംഗത്തിൽ പറയുന്നു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമത്വം നടത്തുന്ന് ചോദ്യം ചെയ്ത് കോൺഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. ബി.ജെ.പി.സ്ഥാനാർഥിയുടെ വാഹനത്തിൽ നിന്ന് ഇവിഎം കണ്ടെത്തിയത് സംബന്ധിച്ച് എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും വിശദീകരണം നൽകണമെന്നും ആയിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇവിഎമ്മിൽ കൃത്രിമത്വം നടത്തുന്നത് വേഗത്തിൽ അവസാനിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്നും അസമിലെ കോൺഗ്രസ് അധ്യക്ഷൻ റിയോൺ ബോറ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇവിഎമ്മിനെ ചൊല്ലി കോൺഗ്രസ് ഉയർത്തുന്ന വിവാദം പരാജയഭീതിയെ തുടർന്നാണെന്ന് ബി.ജെ.പി.യും പ്രതികരിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.