above post ad local

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ആദ്യമായി പ്രതിദിന രോഗികള്‍ 1 ലക്ഷം കടന്നു

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം പിന്നിട്ടു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. 478 പേർ രോഗബാധയെ തുടർന്ന് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. 1,16,82,136 പേർ രോഗമുക്തി നേടി. നിലവിൽ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി.

രാജ്യത്ത് ഇതുവരെ 7,91,05,163 പേർക്ക് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തുടർച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തുന്ന തരത്തിൽ കേസുകൾ വർധിക്കുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗൺ. നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.