above post ad local

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; നാല് മരണം, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. തീയിൽ പെട്ട് നാല് പേർ ഇതുവരെ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടർ വനഭൂമിയിലാണ് തീ പടർന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്.

12000 ഗാർഡുകളും ഫയർ വാച്ചർമാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പറഞ്ഞു. തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചുചേർത്തതായി മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു. ഹെലികോപ്ടറിന്റെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഉത്തരാഖണ്ഡിലേക്ക് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് സർക്കാരിന് ഹെലികോപ്ടറുകൾ കൈമാറുമെന്നും ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.