above post ad local

കോവിഡ് കേസുകള്‍ കുറഞ്ഞെന്ന് കരുതി അലംഭാവം കാണിക്കരുതെന്ന് കേന്ദ്രം

0

ന്യൂഡൽഹി: കോവിഡ് 19 കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രൊട്ടോക്കോൾ ഉറപ്പാക്കുന്നതിൽ അലംഭാവം കാണിക്കരുതെന്ന് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ലക്ഷണങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല കത്തയച്ചു.

കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം വേണം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും. കേസുകൾ കുറയുന്നതോടെ ഇളവുകൾ നൽകേണ്ടത് ആവശ്യമാണ്. എന്നാൽ, എല്ലാം കൃത്യമായി അവലോകനം ചെയ്തുവെന്ന് ഉറപ്പാക്കിയതിന് ശേഷം വേണം എല്ലാം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു.

ഇളവുകൾ ഏർപ്പെടുത്തിയതോടെ ചില സംസ്ഥാനങ്ങളിലെ ചന്തകളിലും പൊതുവിടങ്ങളിലും മറ്റും ആൾക്കൂട്ടം രൂപപ്പെട്ടതും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ ഇളവുകൾ നൽകുമ്പോൾ അലംഭാവം ഉണ്ടാകരുതെന്നാണ് കേന്ദ്രത്തിന്റെ ഓർമപ്പെടുത്തൽ.

കേസുകൾ ഉയരുമ്പോൾ അത് കൃത്യമായി വിലയിരുത്തുന്നതിനായി മൈക്രോ ലെവലിൽ ഒരു സംവിധാനം ഉണ്ടായിരിക്കണം. കോവിഡ് പ്രതിരോധത്തിന് വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സെക്രട്ടറി സംസ്ഥാനങ്ങൾ പ്രതിരോധ കുത്തിവെപ്പ് വിതരണം ചെയ്യുന്നത് വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.