above post ad local

എട്ട് സംസ്ഥാനങ്ങളില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം

0

ന്യൂഡൽഹി:രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ സംസ്ഥാനങ്ങളിൽ നിന്ന് 81.42 ശതമാനം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഢ്, ന്യൂഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കുതിച്ചുയർന്നതായി റിപ്പോർട്ടുകൾ ഉള്ളത്.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 6,58,909 ആയി കുതിച്ചുയർന്നു. ഒരു ദിവസം 44213 കേസുകളുടെ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്.

പുണെ, മുംബൈ, നാഗ്പുർ, താനെ, നാസിക്, ബെംഗളൂരു, ഔറംഗാബാദ്, ഡൽഹി, അഹമ്മദ് നഗർ, നാംദേട് എന്നീ പത്ത് ജില്ലകളിൽ നിന്നാണ് 50 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത്.

ശനിയാഴ്ച 89,129 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 1,64,110 ആയി ഉയർന്നു. 714 മരണങ്ങൾ ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 21ന് ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.

മഹാരാഷ്ട്രയാണ് ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം. 47,913 കേസുകളാണ് കഴിഞ്ഞദിവസം ഇവിടെ റിപ്പോർട്ട് ചെയ്തത്. 4991 കേസുകളുമായി കർണാടക രണ്ടാം സ്ഥാനത്തും 4174 കേസുകളുമായി ഛത്തീസ്ഗഡ് മൂന്നാംസ്ഥാനത്തുമാണ്.

മഹാരാഷ്ട്ര, ചത്തീസ്ഗഢ്, പഞ്ചാബ്, കർണാടക,ഡൽഹി,തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ്,കേരള എന്നീ 12 സംസ്ഥാനങ്ങളിൽ കേവിഡ് കേസുകളിൽ വർദ്ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.