above post ad local

രാജ്യത്ത് 24മണിക്കൂറിനിടെ 62,480 പുതിയ കോവിഡ് രോഗികള്‍; രോഗമുക്തി നിരക്ക് 96.03 ശതമാനം

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പ്രതിദിന കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 62,480 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായപ്പോൾ 88,977 പേർ രോഗമുക്തി നേടി.

 

ഇതിനിടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെ എത്തുന്നത്. 7,98,656 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

 

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയർന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. 26,89,60,399 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.