above post ad local

രാജ്യത്ത് ഇന്ന് 67,208 പുതിയ കോവിഡ് കേസുകള്‍; 2,330 മരണം

0

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,330 മരണവും സ്ഥിരീകരിച്ചു. 1,03,570 പേർ രോഗമുക്തി നേടി. എന്നാൽ കഴിഞ്ഞ ദിവസത്തേതിൽ നിന്നും നേരിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധാനാഴ്ച 62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസ്.രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,00,313 ആയി ഉയർന്നു. ആകെ മരണം 3,81,903. ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670. നിലവിൽ 8,26,740 പേരാണ് ചികിത്സയിലുള്ളത്. 71 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.രാജ്യത്ത് ഇതുവരെ 26,55,19,251 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.