above post ad local

മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: ലീഗ് അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് രണ്ടാഴ്ചത്തേക്ക് മാറ്റി      

0

ന്യൂഡൽഹി: മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന് ലീഗ് കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന് വേണ്ടി ഇന്ന് അറ്റോർണി ജനറലും, സോളിസിറ്റർ ജനറലുമാണ് കോടതിയിൽ ഹാജരായത്.

ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രമണ്യം എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ലീഗിന്റെ അപേക്ഷ ഇന്ന് പരിഗണിച്ചത്. കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ കേന്ദ്ര സർക്കാരിന്റെ വാദം അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറയുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് അറ്റോർണി ജനറൽ വാദം ആരംഭിക്കാൻ തുടങ്ങി.

എന്നാൽ കേന്ദ്ര സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലം ഇന്നലെ വൈകിട്ട് മാത്രമാണ് ലഭിച്ചെതെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. മറുപടി നൽകുന്നതിന് രണ്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

കപിൽ സിബലിന് പുറമെ അഭിഭാഷകൻ ഹാരിസ് ബീരാനും ലീഗിന് വേണ്ടി കോടതിയിൽ ഹാജരായി. മെയ് മാസം പുറത്തിറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.