above post ad local

രണ്ടാം മോദി സര്‍ക്കാരില്‍ ഡെപ്യൂട്ടി സ്പീക്കറില്ല: ഉടന്‍ തിരഞ്ഞെടുക്കണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

0

ന്യൂഡൽഹി: ലോകസഭയിലെ ഒഴിഞ്ഞു കിടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ പദവിയുടെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു. സഭാ സമ്മേളനത്തിനിടെ യോഗ്യനായ സഭാ ഉപാധ്യക്ഷനെ കണ്ടെത്തണമെന്നും കോൺഗ്രസിന്റെ ലോക്സഭയിലെ കക്ഷിനേതാവായ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കറുടെ കസേര ഒഴിച്ചിട്ടിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്നതും സുസ്ഥാപിതവുമായ സമ്പ്രദായങ്ങൾക്ക് എതിരാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. പാർലമെന്റിന്റെ പ്രവർത്തനങ്ങൾ പര്യാപ്തമായി നടപ്പാക്കാനും ജനാധിപത്യവ്യവസ്ഥ ആവശ്യപ്പെടുന്ന രീതിയിൽ സഭാനടപടികൾ പൂർത്തീകരിക്കാനും സഭയിലെ രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് സഹായിക്കാനാവുമെന്നും ചൗധരി ഓർമിപ്പിച്ചു.

രണ്ടാം എൻഡിഎ സർക്കാർ ഭരണത്തിലേറിയ 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞു കിടക്കുന്നത് തികച്ചും അസാധാരണമായ സംഗതിയാണെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ കക്ഷിയ്ക്ക് ഈ പദവി നൽകി വരുന്നത് ഉചിതമായ കീഴ് വഴക്കമാണെന്നും ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷ കക്ഷിയ്ക്ക് തന്നെ ഉറപ്പാക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഇക്കൊല്ലത്തെ മൺസൂൺ സമ്മേളനം ജൂലായിൽ തന്നെ ആരംഭിക്കാനാണ് സാധ്യത. കോവിഡിനെ തുടർന്ന് പാർലമെന്റിന്റെ മൂന്ന് സമ്മേളനങ്ങൾ വെട്ടിച്ചുരുക്കുകയും കഴിഞ്ഞ കൊല്ലം ജൂലായിലെ മഴക്കാല സമ്മേളനം റദ്ദാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലത്തെ മൺസൂൺ കാല സമ്മേളനം സെപ്തംബറിലാണ് നടന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.