above post ad local

വാക്‌സിന്‍ നയം മാറുന്നതോടെ വില പുനര്‍നിര്‍ണയം സംബന്ധിച്ച ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകളായ കോവാക്സിന്റേയും കോവിഷീൽഡിന്റെയും വില പുനർനിർണയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർമാണ കമ്പനികളുമായി ചർച്ച നടത്തിയേക്കും.

മുൻഗണനാ ഗ്രൂപ്പുകൾക്കായി നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് കോവാക്സിനും കേന്ദ്ര സർക്കാർ നിലവിൽ ഡോസിന് 150 രൂപയ്ക്കാണ് വാങ്ങുന്നത്.

എന്നാൽ ജൂൺ 21 മുതൽ സർക്കാരിന്റെ വാക്സിൻ നയം മാറുകയാണ്. 18 വയസ്സിന് മുകളിലുള്ള രാജ്യത്തെ 75 ശതമാനം പൗരൻമാർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ സംസ്ഥാനങ്ങൾ വാങ്ങികൊണ്ടിരുന്ന വാക്സിനുകളും കേന്ദ്ര സർക്കാരിന് നേരിട്ട് വാങ്ങേണ്ടിവരും. ഇതാണ് സർക്കാരിനെ വില പുനർനിർണയത്തിന് പ്രേരിപ്പിക്കുന്നത്.

25 കോടി കോവിഷീൽ വാക്സിൻ ഡോസും 19 കോടി കോവാക്സിനുമാണ് 150 രൂപ വെച്ച് കേന്ദ്രം കമ്പനികളിൽ നിന്ന് ഇതുവരെ സംഭരിച്ചത്.

സംസ്ഥാനങ്ങൾക്ക് കോവാക്സിൻ 400 രൂപയ്ക്കും കോവിഷീൽ 300 രൂപയ്ക്കുമാണ് കമ്പനികൾ ഡോസിന് ഈടാക്കുന്ന വില.

സ്വകാര്യ ആശുപത്രികൾക്ക് വാക്സിന് ഈടാക്കാവുന്ന പരമാവധി വില കേന്ദ്രം അടുത്തിടെ പുനർനിർണയിച്ചിരുന്നു. 150 രൂപ സർവീസ് ചാർജും അഞ്ചു ശതമാനം ജിഎസിടിയും ഉൾപ്പടെ കോവിഷീൽഡിന് സ്വകാര്യ ആശുപത്രിക്ക് പരമാവധി ഈടാക്കാനാവുക ഡോസിന് 780 രൂപയാണ്. കോവാക്സിന് ഇത് 1410 രൂപയും സ്പുട്നിക് vക്ക് 1145 രൂപയുമാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.