above post ad local

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന നോവവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രദമെന്ന് പഠനം

0

വാഷിങ്ടൺ: നോവവാക്സ് കോവിഡ് വാക്സിൻ വിവിധ വകഭേദങ്ങൾ ഉൾപ്പടെയുള്ളതിൽ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യുഎസിൽ വലിയ രീതിയിൽ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്സ് അറിയിച്ചു. മിതമായും കഠിനവുമായ രോഗങ്ങളിൽ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തിൽ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തിൽ യുഎസിലേയും മെക്സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേർ പങ്കാളികളായെന്നും നോവവാക്സ് കൂട്ടിച്ചേർത്തു.

ഈ വർഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു. മൂന്നാംപാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വർഷാവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം ഉത്പാദിപ്പിക്കുമെന്നും അവർ വ്യക്തക്കി.

മറ്റു ചില കമ്പനികളുടെ വാക്സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയിൽ നോവാവാക്സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാകും നോവാവാക്സ് നിർമിക്കുക. ഇത് ഇന്ത്യയിലെ വാക്സിൻ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.