above post ad local

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്  

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി മോദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകൾ ഇന്നു മുതൽ ആരംഭിക്കും. മന്ത്രിമാരുമായി മോദി നടത്തുന്ന കൂടിക്കാഴ്ച, ‘മൂല്യനിർണയം’ അല്ലെങ്കിൽ ‘കൂടിയാലോചനാ’ സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2019-ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.

മന്ത്രാലയത്തിന്റെ പ്രകടനവും അടുത്തഘട്ടത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയിൽ മോദിയും മന്ത്രിമാരും ചർച്ച നടത്തും. നിരവധി മന്ത്രാലയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കാനും പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്, പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖംമിനുക്കൽ അനിവാര്യമെന്ന ചിന്ത, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്ജീവനം നൽകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്.

കേരളത്തിൽനിന്ന് പുതിയ അംഗങ്ങൾ കേന്ദ്രമന്ത്രിസഭയിൽ എത്താനിടയുണ്ടെന്നാണ് വിവരം. കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിരോധത്തിലായ കേരള ബി.ജെ.പിക്ക് ഇത് ആശ്വാസമായേക്കും.

ഉത്തർ പ്രദേശ് മന്ത്രിസഭയിലും 2022-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി ഘടനയിലും മാറ്റങ്ങൾ വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ വാർത്തയും എത്തുന്നത്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് മോദിയുമായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ മോദിയുമായും ഉച്ചയ്ക്കു ശേഷം നഡ്ഡയുമായാണ് യോഗിയുടെ കൂടിക്കാഴ്ച. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദയുടെ കാര്യത്തിലും കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.