above post ad local

വാക്‌സിന്‍ സ്റ്റോക്ക്, സൂക്ഷിക്കുന്ന താപനില വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

0

ന്യൂഡൽഹി: വാക്സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രനിർദേശം.

വാക്സിൻ സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങൾ അതീവപ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് നിർദേശം.

അതേസമയം ഈ വിവരങ്ങൾ പല സംസ്ഥാന സർക്കാരുകളും മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുന്നുണ്ട്.

ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.