above post ad local

ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടി; നെല്ലിന് 1940 രൂപ

0

ന്യൂഡൽഹി: വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവിലയിൽ 72 രൂപ കൂട്ടി 1940 രൂപയാക്കി. എള്ളിന് ക്വിന്റലിന് 452 രൂപയാണ് വർധിപ്പിച്ചത്. തുവരപ്പരിപ്പിന്റേയും ഉഴുന്നിന്റേയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപ വർധിപ്പിച്ചു.

50-85 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയിൽ ഉണ്ടായ വർധനവ്. ധാന്യോത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ഥോമർ വ്യക്തമാക്കി.

താങ്ങുവില ഇല്ലാതാവുമെന്ന കർഷകരുടെ ആശങ്കകൾക്കിടെയാണ് താങ്ങുവില വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.