above post ad local

വാക്സിൻ പാഴാക്കൽ സംസ്ഥാന വിഹിതത്തെ ബാധിക്കും: പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

0

ന്യൂഡൽഹി: ജൂൺ 21-നാരംഭിക്കുന്ന ദേശീയ കോവിഡ് വാക്സിനേഷൻ പരിപാടി നടപ്പാക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ള യോഗ്യരായ എല്ലാ പൗരർക്കും സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വാക്സിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വിഷയങ്ങളുടെ വിശദീകരണമാണ് മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ വിതരണത്തിനാവശ്യമായ നിക്ഷേപം, വാക്സിൻ ലഭ്യത, വാക്സിൻ വിതരണ പ്രക്രിയയിലുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ദേശീയ വാക്സിൻ വിതരണം കേന്ദ്രസർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

വാക്സിൻ നിർമാതാക്കളുടെ പക്കൽ നിന്ന് പ്രതിമാസ ഉത്പാദനത്തിന്റെ 75 ശതമാനം സർക്കാർ സമാഹരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും. യോഗ്യരായ പൗരർക്ക് പൂർണമായും സൗജന്യമായി സംസ്ഥാനങ്ങൾ വിതരണം ചെയ്യണം. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമാതാക്കളിൽ നിന്ന് സ്വീകരിച്ച് വിലയീടാക്കി വിതരണം ചെയ്യാവുന്നതാണെന്നും മോദി പറഞ്ഞു.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.