above post ad local

സൗജന്യ വാക്‌സിനേഷന് ചെലവ് 50,000 കോടി; ആവശ്യത്തിന് പണമുണ്ടെന്ന് ധനമന്ത്രാലയം 

0

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്ന് കേന്ദ്രസർക്കാർ. ഇതിനാവശ്യമായ പണം കൈവശമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ആവശ്യത്തിന് പണമുള്ളതിനാൽ സൗജന്യ വാക്സിനേഷനായി ഉടൻ സപ്ലിമെന്ററി ഗ്രാന്റുകൾ തേടേണ്ടതില്ല. രണ്ടാം റൗണ്ടിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകൾ ആവശ്യമായി വന്നേക്കും. വാക്സിൻ നൽകാൻ നിലവിൽ പണമുണ്ടെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

വാക്സിനേഷൻ പൂർത്തീകരിക്കാൻ വിദേശ വാക്സിനുകളെ ആശ്രയിക്കേണ്ടി വരില്ല. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്സിനുകളിലൂടെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യയിലെത്തിക്കാനുള്ള ചർച്ചകൾ കമ്പനിയുടെ ചില നിബന്ധനകൾ കാരണം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം അടുത്ത വർഷം ജനുവരി വരെ വാക്സിൻ ഇന്ത്യയിലെത്തിക്കാൻ മൊഡേണയ്ക്ക് പദ്ധതിയില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിൻ ഓർഡർ നൽകിയിട്ടുണ്ടെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഇതിനായി 1500 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ട്. കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമേ സ്പുട്നിക് V വാക്സിനും ഇന്ത്യയിൽ അനുമതിയുണ്ട്. അതേസമയം വലിയ അളവിൽ സ്പുട്നിക് വാക്സിൻ ലഭ്യമാകില്ലെന്നും ഇതിന്റെ സംഭരണം ആരംഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.