above post ad local

18–44 പ്രായക്കാര്‍ക്ക് കേന്ദ്രം തന്നെ വാക്സീന്‍ നല്‍കും; നയം മാറ്റിയേക്കും

0

വാക്സീന്‍ നയം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 18–44 പ്രായപരിധിയിലുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ തന്നെ വാക്സീന്‍ സംഭരിച്ച് നല്‍കാനാണ് ആലോചന. വാക്സീന്‍ നയത്തിലെ അപകാതകള്‍ സുപ്രീംകോടതിയും കേരളമുള്‍പ്പെടേയുള്ള സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുെടെ എണ്ണവും മരണനിരക്കും കുറയുന്നത് തുടരുകയാണ്. ഇന്നലെ 1.06 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,427 പേര്‍ മരിച്ചു.

18–44 വയസ്സിന് പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്സീന്‍ പൊതുവിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങണമെന്നതാണ് നിലവിലെ നയം. ആഭ്യന്തര വിപണയില്‍ ആവശ്യത്തിന് വാക്സീന്‍ ഇല്ലാത്തതും രാജ്യാന്തര വിപണിയില്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയാത്തതും 18-44 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന്‍ മന്ദഗതിയിലാക്കി. പൊതുവിപണയില്‍ നിന്നും വാക്സീന്‍ വാങ്ങുന്നതിന് ഉയര്‍ന്ന വിലനല്‍കേണ്ടി വരുന്നതും സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു വാക്സീന്‍ നയം വിവേചനപരമാണെന്നും പുന:പരിശോധിക്കണമെന്നുമുള്ള വിമര്‍ശനം സുപ്രീംകോടതി നടത്തിയത്. വാക്സീന്‍ പൂര്‍ണമായും കേന്ദ്രം സംഭരിച്ച് നല്‍കണണെന്നാവശ്യപ്പെട്ട് കേരളം, ഓഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഇതുകൂടി പരിഗണിച്ചാണ് 18-44 പ്രായപരിധിയുലുള്ളവര്‍ക്കുള്ള വാക്സീന്‍ സംഭരിച്ച് നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നത്. അതേസമയം വാക്സീന്‍ സംഭരിച്ച് സൗജന്യമായി നല്‍കണമോ, പണം ഈടാക്കുന്നുണ്ടെങ്കില്‍ വിപണി വില ഈടാക്കുമോ തുടങ്ങിയവയില്‍ വ്യക്തതയില്ല. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിഷയം കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 61 ദിവസത്തെ ഏറ്റവും വലിയ കുറവാണ് ഇന്നലെയുണ്ടായത്. 1.74 ലക്ഷം പേര്‍ ഇന്നലെ രോഗമുക്തി നേടി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 14.01 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 93.94 ശതമാനമായി വര്‍ധിച്ചു. 6.34 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ മെട്രോ സര്‍വ്വീസുകള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.