above post ad local

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 381 പുതിയ കേസുകള്‍

0

ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിനക്കേസുകളിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 414 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 60 പേർ മരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 0.5 ശതമാനമായി കുറഞ്ഞു.

76,857 പേരിലാണ് ടെസ്റ്റ് നടത്തിയത്. ഇതുവരെ 1,97,58,315 സാമ്പിളുകളാണ് ഇവിടെ പരിശോധിച്ചത്. 24,591 പേർ കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. ഇന്ന് 34 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്.

ഡൽഹിയിൽ നിലവിൽ 5889 സജീവ കേസുകളാണ് ഉളളത്. ഇതുകൂടാതെ 2,327 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എങ്കിലും അനാവശ്യയാത്രകൾക്ക് നിരോധനമുണ്ട്. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ ഉൾക്കൊളളാനാവുന്നതിന്റെ അമ്പതു ശതമാനം യാത്രക്കാരുമായി സർവീസ് ആരംഭിക്കും.കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം നേരിടാനുളള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ അറിയിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.