above post ad local

അവധി വേണ്ടാ; ഏപ്രിലിൽ മുടങ്ങാതെ വാക്സിൻ നൽകണം

ന്യൂഡൽഹി:അവധികൾ മാറ്റിവെച്ച് ഏപ്രിലിൽ മുഴുവൻ ദിവസവും കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഞായറാഴ്ചകളോ ഗസറ്റിലെ പൊതുഅവധികളോ നോക്കാതെ എല്ലാദിവസവും വാക്സിൻ നൽകണം. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും ഈ മാസം മുഴുവൻ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വാക്സിനേഷൻ ഊർജിതമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

45 വയസ്സിനുമുകളിലുള്ളവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് വ്യാഴാഴ്ച തുടങ്ങിയ പശ്ചാത്തലവും രോഗവ്യാപനംകൂടിവരുന്നതും കണക്കിലെടുത്താണ് കേന്ദ്രനിർദേശം. രാജ്യമൊട്ടുക്കും ആറരക്കോടി ഡോസുകൾ ഇതുവരെ കുത്തിവെച്ചു. 60-നുമുകളിലുള്ള 1,38,195 പേർ വാക്സിന്റെ രണ്ടുഡോസുമെടുത്തു. ഒറ്റ ഡോസുമാത്രമെടുത്തവരുടെ എണ്ണം 3,83,48,737 ആണ്. രണ്ടുഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകർ 52,50,704-ഉം കോവിഡ് മുന്നണിപ്പോരാളികൾ 39,45,796-ഉം ആണ്.

അതേസമയം, രോഗവ്യാപനം വിവിധ സംസ്ഥാനങ്ങളിൽ കൂടിവരികയാണ്. വ്യാഴാഴ്ചവരെയുള്ള 24 മണിക്കൂറിൽ 72,330 പുതിയ കേസുകളുണ്ടായി. കോവിഡ് ബാധിതകരുടെ 84.61 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടകം. പഞ്ചാബ്, കേരളം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.