above post ad local

പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വിറ്റെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി

0

ചണ്ഡീഗഢ്: സംസ്ഥാന സർക്കാർ കോവിഡ് വാക്സിൻ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ്. സിദ്ധു. തന്റെ വകുപ്പിന് വാക്സിനു മേൽ നിയന്ത്രണമില്ലെന്നും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് വാക്സിനുകൾക്കു മേൽ നിയന്ത്രണമില്ലെന്നും ചികിത്സ, പരിശോധന, സാമ്പിൾ ശേഖരണം, വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് താൻ ശ്രദ്ധിക്കുന്നതെന്നും ബി.എസ്. ബാദൽ പഞ്ഞു. തീർച്ചയായും അന്വേഷണം നടത്തുമെന്നും താൻ വ്യക്തിപരമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമരിന്ദർ സർക്കാർ ആഭ്യന്തരകലഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കോവിഡ് വാക്സിൻ വിൽക്കൽ വിവാദവും ഉയർന്നിരിക്കുന്നത്. സർക്കാർ നാൽപ്പതിനായിരം ഡോസ് കോവിഡ് വാക്സിൻ വൻലാഭത്തിൽ സ്വകാര്യ ആശുപത്രികൾക്ക് വിറ്റതായി അകാലിദൾ അധ്യക്ഷൻ സുഖ്ബിർ ബാദലാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്.

ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദൽ ആരോപിച്ചു. സ്വകാര്യ ആശുപത്രികൾ വാക്സിൻ ഡോസിന് 1,560 രൂപയ്ക്കാണ് നൽകുന്നത്. ഇത്തരത്തിൽ സ്വകാര്യ മേഖലയ്ക്ക് വാക്സിൻ നൽകുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണെന്നും വിഷയത്തിൽ ഹൈക്കോടതി അന്വേഷണം വേണമെന്നും ബാദൽ ആവശ്യപ്പെട്ടു.

ഒരു കുടുംബത്തിന് ഒരു ഡോസ് വാക്സിൻ സ്വീകരിക്കാൻ 6000 മുതൽ 9000 രൂപ വരെ ചെലവ് വരും. മൊഹാലിയിൽ ഒരുദിവസം 35,000 ഡോസ് വാക്സിൻ രണ്ടുകോടിയോളം രൂപയുടെ ലാഭത്തിൽ വിറ്റതായും ബാദൽ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.