above post ad local

ത്രിപുരയില്‍ ഹോളി ആഘോഷത്തിനിടെ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; 8 പേര്‍ പിടിയില്‍

അഗർത്തല: ത്രിപുരയിൽ ഹോളി ആഘോഷത്തിനിടെ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. ഖൊവായ് ജില്ലയിൽ 14,15 വയസുള്ള പെൺകുട്ടികളാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ബിമൽ ദെബ്ബർമ, സോയൽ, മൈക്കൽ, നിഷിത്, ബിരേഷ്, ജഗ്ഗു, ബികാഷ്, ഹൃഷിത് എന്നിവരാണ് അറസ്റ്റിലായത്. ഹോളി ദിവസമായ മാർച്ച് 29-നാണ് എട്ട് യുവാക്കൾ ചേർന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

മാർച്ച് 29-ന് വൈകീട്ടോടെയാണ് പെൺകുട്ടികൾ ഹോളി ആഘോഷത്തിനായി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. രാത്രി വൈകിയിട്ടും ഇവർ തിരിച്ചെത്തിയില്ല. പെൺകുട്ടികളെ കാണാതിരുന്നിട്ടും കുടുംബം പോലീസിൽ പരാതി നൽകിയതുമില്ല. പിറ്റേദിവസം രാവിലെയാണ് പെൺകുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയിൽ കണ്ട പെൺകുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു

ഹോളി ആഘോഷത്തിനിടെ യുവാക്കളുടെ സംഘം പെൺകുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. രാത്രി മുഴുവൻ ഇവർ പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടികൾ മരിച്ചെന്ന് കരുതി രാവിലെ പ്രതികൾ ഇവരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ എട്ട് പ്രതികളെയും പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.