above post ad local

മൂല്യനിര്‍ണയ മാര്‍ഗരേഖയ്ക്ക് സമയമെടുക്കും; ആശങ്കവേണ്ട: സിബിഎസ്ഇ സെക്രട്ടറി

0

പന്ത്രണ്ടാംക്ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സി.ബി.എസ്.ഇ…വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കപ്പെടാതെ കുറച്ചുദിവസം കാത്തിരിക്കണമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തെടെ മൂല്യനിര്‍ണയത്തിന് വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് സി.ബി.എസ്.ഇ. അതേസമയം, പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം ഇന്ന് സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും.

വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തിയിരുന്ന പ്രധാനവിഷയം പരീക്ഷ നടക്കുമോ ഇല്ലെയോയെന്നതായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍ മൂല്യനിര്‍ണയരീതി സമയമെടുത്ത് സുതാര്യമായി ക്രമകേടുകള്‍ക്ക് വഴിവയ്‍ക്കാതെ കുറ്റമറ്റരീതിയില്‍ അന്തിമമാക്കണമെന്നാണ് സി.ബി.എസ്.ഇയുടെ നിലപാട്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിച്ച സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കി.

പരീക്ഷകള്‍ ഒന്നും നടത്താതെ ഫലം പ്രഖ്യാപിക്കേണ്ടിവരുന്നത് ഇതാദ്യമാണ്. അതിനാല്‍ എല്ലാ വശങ്ങളും പരിശോധിക്കണം. മൂല്യനിര്‍ണയത്തില്‍ സ്കൂളുകള്‍ക്ക് പൂര്‍ണാനാധികാരം നല്‍കിയാല്‍ ക്രമകേടുകള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയും സി.ബി.എസ്.ഇക്കുണ്ട്. നിലവില്‍ രണ്ടു മാര്‍ഗങ്ങളാണ് സി.ബി.എസ്ഇയുടെ ആലോചനയിലുള്ളത്. പത്ത്, പതിനൊന്ന് ക്ളാസുകളിലെ ഫൈനല്‍ പരീക്ഷകളിലെയും പന്ത്രണ്ടാംക്ളാസിലെ ഇന്റേണല്‍ പരീക്ഷയിലെയും മികവിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുകയാണ് ഒരു മാര്‍ഗം.

പത്താംക്ളാസ് ബോര്‍ഡ് പരീക്ഷയ്‍ക്ക് വെയിറ്റേജ് നല്‍കി, 12 –ാം ക്ളാസിലെ ഇന്റേണല്‍ മാര്‍ക്ക് പരിഗണിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് മറ്റൊരു മാര്‍ഗം. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുവെന്നും സി.ബി.എസ്.ഇ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് ബോര്‍ഡുകള്‍ പന്ത്രണ്ടാംക്ളാസ് പരീക്ഷകള്‍ വേണ്ടെന്നുവച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.