above post ad local

തുല്യനീതി വേണം, സംസ്ഥാന ബോര്‍ഡ്‌ പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജ്ജി

0

ന്യൂഡൽഹി: സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജ്ജി. സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതോടെയാണ് പുതിയ തർക്കം. സിബിഎസ്ഇയിലും സംസ്ഥാന ബോർഡിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യ നീതിയാണ് ലഭിക്കേണ്ടതെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെടും.

 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നത്. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം വ്യാഴാഴ്ച കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.

 

 

ഈ കേസ് കോടതിയിലെത്തിച്ച അഭിഭാഷക മമതാ ശർമ്മ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പരീക്ഷയും റദ്ദാക്കണമെന്നായിരിക്കും ആവശ്യം. പല സംസ്ഥാനങ്ങളിലും ഇനിയും പരീക്ഷ നടക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ അവിടെ പരീക്ഷ നടത്താനുള്ള സാഹചര്യം ഇല്ലെന്നും ഹർജിയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്.

 

കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പ്ലസ്ടു മൂല്യനിർണയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ നിലപാട് നിർണായകമാകും.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.