above post ad local

ഡിസംബറോടെ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനാകും; വാക്സിനുകൾ രണ്ട് ഡോസും എടുക്കണം-കേന്ദ്രം

0

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതൽ രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതൽ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിൻ എടുക്കുകയും ചെയ്താൽ മാത്രമേ പൂർണ്ണമായും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂവെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി.

കോവിഷീൽഡ് വാക്സിനുകളുടെ ഷെഡ്യൂളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ് വാക്സിൻ നിർബന്ധമായും നിലവിൽ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് നൽകിയ 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം. കോവാക്സിനും ഇതേ ഷെഡ്യൂൾ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രണ്ടു വ്യത്യസ്ത വാക്സിൻ ഡോസ് എടുക്കുന്നത് നിലവിൽ അനുവദനീയമല്ല. രണ്ടു ഡോസും ഒരേ വാക്സിൻ തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോൾ. വാക്സിനുകൾ ഇടകലർത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസിറ്റിവ് ഫല സാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളികളയാനാവില്ല. ശാസ്ത്രം തന്നെ അതിന് ഉത്തരം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വാക്സിന്റെ ദർലൗഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗ്സ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്സിൻ ഡോസുകൾ ലഭ്യമാകും. ഡിസംബറോടെ മുഴുവൻ പേർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി അറിയിച്ചു.രാജ്യത്ത് ഇതുവരെ 21.60 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിൽ 1.67 കോടി ഡോസ് ആരോഗ്യ പ്രവർത്തർക്കാണ് നൽകിയത്. 2.42 കോടി കോവിഡ് മുൻനിര പോരാളികൾക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവർക്ക്, 18നും 44 വയസിനും ഇടയിലുള്ളവർക്കുമായി 2.03 ഡോസ് വാക്സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.