above post ad local

600-ല്‍ താഴെ സജീവകേസുകള്‍ ഉള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു.പി. സര്‍ക്കാര്‍

0

ലഖ്നൗ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഉത്തർ പ്രദേശ് സർക്കാർ. നിലവിൽ 600-ൽ താഴെ കോവിഡ് കേസുകൾ ഉള്ള ജില്ലകളിലാണ് ജൂൺ ഒന്നുമുതൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ലഖ്നൗ പോലുള്ള വലിയ നഗരങ്ങളിൽ സജീവ കേസുകളുടെ എണ്ണം വളരെ കൂടുതൽ ആയതിനാൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തില്ല.

അറുനൂറിൽ താഴെ കോവിഡ് കേസുകളുള്ള ജില്ലകളിലെ ചന്തകൾക്ക് രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അതേസമയം വാരാന്ത്യ കർഫ്യൂ തുടരും. ഗ്രാമീണ-നഗര മേഖലകളിലെ ചന്തകളും പരിസര പ്രദേശവും ഈ ദിവസങ്ങളിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.കടയുടമകളും ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കൽ പോലെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കും. കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന വകുപ്പുകളിൽ മുഴുവൻ പേർക്കും ജോലിക്ക് ഹാജരാകാവുന്നാണ്. മറ്റ് വകുപ്പുകൾ അമ്പതുശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കില്ലെങ്കിലും ഭരണസംബന്ധമായ ജോലികൾക്കായി ഇവിടങ്ങളിലെ ഓഫീസുകൾക്ക് പ്രവർത്തിക്കാമെന്നും വിജ്ഞാപനം പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.