above post ad local

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 946 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 1.25

0

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറെ നാശംവിതച്ച ഡൽഹിയിൽ തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയായി. 946 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

78 കോവിഡ് മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഒരു ദിവസത്തിനിടെ 75,440 പരിശോധനകളാണ് ഡൽഹിയിൽ നടത്തിയത്. ഇതിൽ 1.25 ശതമാനം പേർക്ക് മാത്രമാണ് പോസിറ്റീവായത്. നിലവിൽ 12,100 ആക്ടീവ് കേസുകളാണ് ഡൽഹിയിലുള്ളത്.

കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കെജ്രിവാൾ സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗൺ ജൂൺ ഏഴ് വരെ നീട്ടിയിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്കടക്കം അനുമതിയുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.