above post ad local

പുതിയ നിയമം: ഓണ്‍ലൈന്‍ ന്യൂസ്,ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കണം

0

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. .ചട്ടം ബുധനാഴ്ചയാണ് നിലവിൽ വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

 

ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൽ, സാമൂഹികമാധ്യമങ്ങൾ, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

 

 

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രബല കമ്പനികളോട് തത് സ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.