above post ad local

കോവിഡ് വാക്‌സിന്റെ ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും; തീരുമാനം വെള്ളിയാഴ്ച

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ജിഎസ്ടി കൗൺസിൽ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ തീരുമാനമായേക്കും.

 

നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിർദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഈ രണ്ട് നിർദേശങ്ങളിലെയും ഗുണദോഷ ഫലങ്ങൾ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും.

 

 

സ്വന്തമായി വാക്സിൻ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക ,തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങൾ 25 മുതൽ 30 ശതമാനം വരെ മൂലധന ചെലവുകൾ വെട്ടികുറയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. മൂലധന ചെലവുകൾ വലിയ തോതിൽ വെട്ടികുറയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.