
ബെംഗളൂരുവില്‍ ഇന്നലെ പകല്‍ ഏതാണ്ട് 11 മണിയോടെ ആകാശത്ത് കണ്ട അപൂര്‍വ്വ കാഴ്ചയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയെ. ബെംഗളൂരു നഗരത്തിന് മുകളില്‍, ഏതാണ്ട് ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സൂര്യന് ചുറ്റും ഒരു പ്രഭാവലയം രൂപപ്പെട്ടു. തെളിഞ്ഞ ആകാശത്ത് കത്തിനില്‍ക്കുന്ന സൂര്യന് ചുറ്റും ഇതുവരെ കാണാത്ത തരത്തിലാണ് പ്രഭാവലയം രൂപപ്പെട്ടത്. മഴവില്‍ നിറങ്ങള്‍ നിറഞ്ഞ പ്രഭാവലയത്തിന്റെ ചിത്രങ്ങള്‍ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. സൂര്യന് ചുറ്റുമുള്ള ജലകണങ്ങളില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതിനാലാണ് ഇത്തരത്തിലൊരു പ്രഭാവലയം സൃഷ്ടിക്കപ്പെടുന്നത്. അപൂര്‍വ്വമായി ഇത്തരം പ്രഭാവലയങ്ങള്‍ കാണാറുണ്ടെങ്കിലും ഇത്രയും വ്യക്തതയോടെ കാണുന്നത് അപൂര്‍വ്വമാണ്. പൌര്‍ണ്ണമി ദിവസങ്ങളിലോ അല്ലെങ്കില്‍ അതിനോടടുത്ത ദിവസങ്ങളിലോ രാത്രികാലങ്ങളില്‍ ചന്ദ്രന് ചുറ്റും ഇത്തരത്തില്‍ പ്രഭാവലയം കാണാറുണ്ട്. കൊവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ലോക്ഡൌണില് കിടക്കുന്ന ബെംഗളൂരുകാര്‍ക്ക് ഒരു അപൂര്വ്വകാഴ്ചയായി സൂര്യന് ചുറ്റുമുള്ള പ്രഭാവലയം.
(ചിത്രങ്ങള്‍ വിവിധ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്ന് )


- Advertisement -
Comments are closed.