above post ad local

കേസുകള്‍ കുറയുന്നു, മരണം കൂടുന്നു: ഇന്ത്യയില്‍ കോവിഡ് കവര്‍ന്നത് മൂന്നുലക്ഷം ജീവന്‍

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തി. മൊത്തം കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിടുകയും ചെയ്തു.3,02,544 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,37,28,011 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 27,20,716 സജീവ രോഗികളുണ്ട്.രാജ്യത്ത് ഇതുവരെ 19,60,51,962 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.