above post ad local

‘ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീൻ പട്ടികയിൽ ഉൾപ്പെടുത്തണം’, കൊവാക്സീന് അനുമതി തേടി ഇന്ത്യ

ദില്ലി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ  ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു.  കൊവാക്സീൻ, കൊവീഷീൽഡ് എന്നീ ഇന്ത്യൻ നിർമ്മിത വാക്സീനുകളാണ് ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിൽ കൊവീഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്സീനും അംഗീകാരം നൽകണമെന്നാണ് ആവശ്യം.

വാക്സീൻ സ്വീകരിച്ചവർക്ക് മാത്രം വിവിധ രാജ്യങ്ങൾ പ്രവേശാനുമതി നൽകുന്ന സാഹചര്യത്തിൽ കൊവാക്സീൻ സ്വീകരിച്ചവർക്ക് പല രാജ്യങ്ങളും അനുമതി നിഷേധിക്കുന്നുവെന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ സാഹചര്യത്തിലാണ് കേന്ദ്രം അംഗീകാരത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.