above post ad local

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയിലും കോവിഡ് കേസുകൾ കുറഞ്ഞു വരികയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളും കുറയുന്നതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ആരോഗ്യമന്ത്രാലയത്തിന്റെ സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ മാത്രമാണ് പ്രതിദിനം പതിനായിരത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ആറ് സംസ്ഥാനങ്ങളിൽ 5,000-10,000നും ഇടയിൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽനിന്നും രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്നുമാണ് ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്യുന്നതെന്നും ലവ് അഗർവാൾ കൂട്ടിച്ചേർത്തു.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്ന് രാജ്യത്ത് നേരത്തെ പരിമിതമായ അളവിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും വർധിപ്പിച്ചിട്ടുണ്ട്. ആംഫോടെറിസിൻ ബി ഉത്പാദനത്തിന് അഞ്ച് കമ്പനികൾക്കു കൂടി ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഫാർമ മന്ത്രാലയം ആരോഗ്യമന്ത്രാലയവുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.