above post ad local

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗൺ മേയ് 24-ന് അവസാനിക്കാൻ ഇരിക്കെയാണ് ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 24 മുതൽ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗൺ പ്രഖ്യാപനം.

ഫാർമസികൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൂടാതെ പാൽ-പത്രം-കുടിവെള്ളം- ദിനപത്ര വിതരണം എന്നിവയ്ക്കും ഇളവു നൽകിയിട്ടുണ്ട്. ചെന്നൈയിലും മറ്റ് ജില്ലകളിലും ഹോർട്ടിക്കൾച്ചർ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പച്ചക്കറികളും പഴങ്ങളും വാഹനങ്ങളിലൂടെ വിതരണം ചെയ്യും. സെക്രട്ടേറിയേറ്റ് പോലുള്ള അവശ്യ വകുപ്പുകൾ പ്രവർത്തിക്കും.സ്വകാര്യസ്ഥാപനങ്ങൾ, ബാങ്ക്, ഇൻഷുറൻസ് കമ്പനികൾ, ഐ.ടി/ ഐ.ടി. എനേബിൾഡ് സർവീസ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോം രീതി പിന്തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പുകളും എ.ടി.എം. സേവനങ്ങളും പ്രവർത്തിക്കും. കാർഷികോത്പന്നങ്ങളുടെ നീക്കത്തിന് തടസ്സമുണ്ടാകില്ല. ചരക്കുനീക്കവും അവശ്യവസ്തുക്കളുടെ നീക്കവും അനുവദനീയമാണ്. വൈദ്യസഹായത്തിനും മരണവുമായി ബന്ധപ്പെട്ടുമുള്ള അന്തർജില്ലാ യാത്രകൾക്ക് ഇ- രജിസ്ട്രേഷൻ ആവശ്യമാണ്. വൈദ്യസഹായത്തിന് ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കുന്നതിന് രജിസ്ട്രേഷന്റെ ആവശ്യമില്ല.

- Advertisement -

- Advertisement -

- Advertisement -

Comments are closed.