above post ad local

കോവിഡ് മരുന്നുകള്‍ പൂഴ്ത്തിവെച്ചു? ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷപ്രതികരണം

ചില രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കോവിഡ് മരുന്നുകൾ സ്റ്റോക്ക് ചെയ്യുകയും പൂഴ്ത്തിവെക്കുകയും ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ ഡൽഹി ഹൈക്കോടതി അതിനെതിരെ ആഞ്ഞടിച്ചു. ഡൽഹി പോലീസ് അന്വേഷിച്ച് സ്ഥിതിവിവര റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. രാഷ്ട്രീയക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതി പോലീസ് പിന്മാറരുതെന്നും കോടതി പറഞ്ഞു. അന്വേഷണം പ്രഹസനമാക്കരുത്.

ചില ഡോക്ടർമാരിൽനിന്നാണ് മരുന്നുകൾ രാഷ്ട്രീയക്കാരുടെ കൈയിൽ എത്തിയത്. അഭിഭാഷകനായ വിരാഗ് ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. രാഷ്ട്രീയക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നുവെന്നായിരുന്നു ആരോപണം. പാവപ്പെട്ടവർ മരുന്നിന് വേണ്ടി വലയുമ്പോൾ ഈ ദുഃസ്ഥിതി ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തങ്ങളുടെ സ്വന്തക്കാർക്കും മറ്റും രാഷ്ട്രീയക്കാർ മരുന്ന് നൽകുന്നു.രാഷ്ട്രീയക്കാരുടെ പക്കൽ മരുന്നുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കണം. അത് കണ്ടെത്തിയാൽ മരുന്നുകൾ ആരോഗ്യവകുപ്പ് മേധാവിക്ക് പോലീസ് കൈമാറണമെന്നും കോടതി നിർദേശിച്ചു. പ്രാരംഭ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഏതായാലും നടക്കുന്നുണ്ട്. എന്നാൽ ചില നേതാക്കളുടെ പേര് പുറത്തുവന്നിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.